ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്താല്‍ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂ.
നിലവില്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. ......
കൊച്ചി: രാജ്യാന്തര പുരുഷ വ്യക്തിത്വ മത്സരമായ Great Man of the Universe India 2026-യുടെ National Director ആയി മലയാളിയായ നമിത വി.കെ നിയമിതയായി. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് നമിത സ്വന്തമാക്കിയിരിക്കുന്നത്.
NAMAH by Namitha – Creative Production House-ന്റെ സ്ഥാപകയും ഉടമയുമായ നമിത വി.കെ, ഫാഷൻ, ഗ്രൂമിംഗ്, ഇവന്റ് പ്രൊഡക്ഷൻ, പേജ്ന്റ് മാനേജ്മെന്റ് എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ......
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയതായി റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽയും സിഎൻഎൻയും പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രംപിനെ ലക്ഷ്യമിട്ടുള്ള ഭീഷണികളെക്കുറിച്ച് അമേരിക്കയ്ക്ക് വിവിധ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും, ഇസ്രയേൽ നൽകിയ ഏറ്റവും പുതിയ വിവരം ഒരു പ്രത്യേക വധപദ്ധതിയെക്കുറിച്ചുള്ളതാണെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ......
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ......

2026 ലോകകപ്പ് ഫുട്ബോളിൽ ആവേശകരമായ ഗോൾവേട്ടയുമായി അർജന്റീനയുടെ ലയണൽ മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും.
ടൂർണമെന്റിൽ ഇരുതാരങ്ങളും ഇതിനകം 8 ഗോളുകൾ വീതം സ്വന്തമാക്കി കഴിഞ്ഞു.
അർജന്റീനയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തൊട്ടടുത്ത നോക്കൗട്ട് റൗണ്ടുകളിലുമായി മികച്ച ഫോമിലാണ് മെസി ഗോളുകൾ അടിച്ചുകൂട്ടിയത്. അതേസമയം, ഫ്രാൻസിന്റെ ഗ്രൂപ്പ് ഘട്ടത്തിലും തുടർന്നുള്ള നിർണായക ക്വാർട്ടർ ഫൈനൽ, വരെയുള്ള മത്സരങ്ങളിലുമാണ് എംബാപ്പെ തന്റെ 8 ഗോളുകൾ പൂർത്തിയാക്കിയത്.
ഇരുതാരങ്ങളുടെയും ഗോൾ നേട്ടത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:
കിലിയൻ എംബാപ്പെ (ഫ്രാൻസ്)
ഗ്രൂപ്പ് മത്സരങ്ങളിലും റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ , എന്നിവടങ്ങളിലുമായി എംബാപ്പെ തന്റെ ഗോൾ വേട്ട തുടർന്നു.
സെനഗലിനെതിരെ നേടിയ ഇരട്ട ഗോളുകളോടെയാണ് താരം ഈ ലോകകപ്പിൽ വരവറിയിച്ചത്.
സെനഗൽ (ഗ്രൂപ്പ് ഘട്ടം): 2 ഗോളുകൾ
ഗ്രൂപ്പ് ഘട്ടത്തിലെ ബാക്കി മത്സരങ്ങൾ: 4 ഗോളുകൾ
പരാഗ്വേ (റൗണ്ട് ഓഫ് 16): 1 ഗോൾ
മൊറോക്കോ (ക്വാർട്ടർ ഫൈനൽ):1 ഗോൾ
ആകെ ഗോളുകൾ: 8
ലയണൽ മെസി (അർജന്റീന)
ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 മത്സരങ്ങളിലുമായി നാല് കളികളിൽ നിന്നാണ് മെസി 8 ഗോളുകൾ നേടിയത്. ......
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷ് കുമാർ (55) ആണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ......
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, രാഷ്ട്രീയ പിൻബലത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങളാകുന്നവർക്ക് കാത്തിരിക്കുന്നത് കോടികളുടെ ആനുകൂല്യങ്ങളും രാജകീയ സുഖജീവിതവും. 2025 ഫെബ്രുവരിയിൽ സർക്കാർ നടപ്പാക്കിയ വൻ ശമ്പള പരിഷ്കരണത്തോടെ ചെയർമാന്റെയും അംഗങ്ങളുടെയും വരുമാനവും പെൻഷനും റെക്കോർഡ് വേഗതയിലാണ് ഉയർന്നത്.
ശമ്പള വർദ്ധനവ് ഇങ്ങനെ:
ചെയർമാൻ: മുൻപ് 2.24 ലക്ഷം രൂപയായിരുന്ന അടിസ്ഥാന ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാക്കി 3.81 ലക്ഷം രൂപയായി ഉയർത്തി. ......
കൊച്ചി: സിഗരറ്റ് പാക്കറ്റുകളിൽ ടാർ, നിക്കോട്ടിൻ എന്നിവയുടെ കൃത്യമായ അളവ് രേഖപ്പെടുത്തുന്നത് നല്ലൊരു പൊതുജനാരോഗ്യ നടപടിയല്ലെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം അക്കങ്ങൾ നൽകുന്നത് പുകയില ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും കേന്ദ്രം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കേന്ദ്ര സർക്കാരിന്റെ ഈ നിലപാട് വ്യക്തമാക്കിയത്.
ആശയക്കുഴപ്പത്തിന് കാരണമെന്ത്?
പാക്കറ്റുകളിൽ ടാർ, നിക്കോട്ടിൻ എന്നിവയുടെ അളവ് കുറവാണ് എന്ന് കാണുമ്പോൾ, ആ സിഗരറ്റുകൾ താരതമ്യേന സുരക്ഷിതമാണെന്ന തെറ്റായ ധാരണ ഉപഭോക്താക്കളിൽ ഉണ്ടായേക്കാം. ......
കൊച്ചി: സംസ്ഥാനത്തെ കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് (ഡ്രാഫ്റ്റ് സർക്കുലർ) ഹൈക്കോടതിയുടെ അംഗീകാരം. എന്നാൽ, പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനായുള്ള അർഹരായവരുടെ പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ (District Judge) അഭിപ്രായത്തിന് 'പരമപ്രാധാന്യം' (Due Primacy) നൽകണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു. ......
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവ് നൽകി. ഉപദേശക സമിതി ചെയർമാൻ പി.വി.എ. ......